തെല്ലുറങ്ങട്ടെ ഞാന്‍
വിപ്ലവംകത്തിക്കയറിയപ്പോള്‍ ചൊല്ലി
“അച്ഛനൊരു ബൂര്‍ഷ്വാസി,അമ്മയൊരു മൂരാച്ചി
തീപ്പന്തമാണു ഞാന്‍ മാറി നില്‍ക്കു“
ഇസങ്ങളരച്ചുകുടിച്ചു ഞാന്‍ ഗര്‍ജ്ജിച്ചു
‘ചൂഷണം സര്‍വ്വത്രചൂഷണം ഹാ
മാറ്റിമറിച്ചിടും ചട്ടങ്ങളെ”
കൂടെപ്പഠിച്ചവര്‍ ഡിഗ്രിയും പീജിയും
പാസ്സായി ജോലിയായ്,എങ്കിലും ഞാന്‍
തെരുവില്‍ കൊടിപിടിച്ചിത്രനാളും
കൂട്ടമായ് പോകുന്നവര്‍ക്കുമുന്നില്‍ കേറി
ഉശിരോടെ വിപ്ലവഗാഥപാടി
അവര്‍ മെല്ലെ പലവഴിപിരിഞ്ഞുപോയി
നേതാവായില്ല ഞാന്‍,നീതി ലഭിച്ചില്ല
പാര്‍ട്ടി കൈവിട്ടു ഞാനൊറ്റയായി
വിപ്ലവം മങ്ങിത്തളര്‍ന്നുപോയി
ഇന്നു ഞാന്‍ ജീവിതസന്ധ്യയില്‍ പ്രാരാബ്ധ-
ഭാണ്ഡവും പേറി നടന്നിടുമ്പോള്‍
എന്‍ മകനെത്തുന്നു കൊടിയുമായി
എന്തു ഞാന്‍ ചൊല്ലണമെന്‍ പിതാവോതിയ
സിദ്ധാന്തമെങ്ങനെ ചൊല്ലിടും ഞാന്‍
ഞാനൊരു ബൂര്‍ഷ്വാസിയാവുകില്ലേ
അന്നുഞാന്‍ ചൊല്ലിയ വാക്കുകളൊക്കെയെ
ന്നച്ഛനുമമ്മയും കേട്ടപോലെ
കേള്‍ക്കുവാന്‍ വയ്യ,തെല്ലുറങ്ങട്ടെ ഞാന്‍.
********************************** *
വിപ്ലവംകത്തിക്കയറിയപ്പോള്‍ ചൊല്ലി
“അച്ഛനൊരു ബൂര്‍ഷ്വാസി,അമ്മയൊരു മൂരാച്ചി
തീപ്പന്തമാണു ഞാന്‍ മാറി നില്‍ക്കു“
ഇസങ്ങളരച്ചുകുടിച്ചു ഞാന്‍ ഗര്‍ജ്ജിച്ചു
‘ചൂഷണം സര്‍വ്വത്രചൂഷണം ഹാ
മാറ്റിമറിച്ചിടും ചട്ടങ്ങളെ”
കൂടെപ്പഠിച്ചവര്‍ ഡിഗ്രിയും പീജിയും
പാസ്സായി ജോലിയായ്,എങ്കിലും ഞാന്‍
തെരുവില്‍ കൊടിപിടിച്ചിത്രനാളും
കൂട്ടമായ് പോകുന്നവര്‍ക്കുമുന്നില്‍ കേറി
ഉശിരോടെ വിപ്ലവഗാഥപാടി
അവര്‍ മെല്ലെ പലവഴിപിരിഞ്ഞുപോയി
നേതാവായില്ല ഞാന്‍,നീതി ലഭിച്ചില്ല
പാര്‍ട്ടി കൈവിട്ടു ഞാനൊറ്റയായി
വിപ്ലവം മങ്ങിത്തളര്‍ന്നുപോയി
ഇന്നു ഞാന്‍ ജീവിതസന്ധ്യയില്‍ പ്രാരാബ്ധ-
ഭാണ്ഡവും പേറി നടന്നിടുമ്പോള്‍
എന്‍ മകനെത്തുന്നു കൊടിയുമായി
എന്തു ഞാന്‍ ചൊല്ലണമെന്‍ പിതാവോതിയ
സിദ്ധാന്തമെങ്ങനെ ചൊല്ലിടും ഞാന്‍
ഞാനൊരു ബൂര്‍ഷ്വാസിയാവുകില്ലേ
അന്നുഞാന്‍ ചൊല്ലിയ വാക്കുകളൊക്കെയെ
ന്നച്ഛനുമമ്മയും കേട്ടപോലെ
കേള്‍ക്കുവാന്‍ വയ്യ,തെല്ലുറങ്ങട്ടെ ഞാന്‍.
**********************************
കൊടിയില്ലാത്ത വിപ്ലവം,
ReplyDeleteവാക്കിലേന്തുന്ന നന്മകള്‍
--ആശംസകള്‍ സര്‍..
നന്ദി ശ്രീജാ
ReplyDelete
ReplyDeleteഅന്നുഞാന്‍ ചൊല്ലിയ വാക്കുകളൊക്കെയെ
ന്നച്ഛനുമമ്മയും കേട്ടപോലെ
ഇന്നെന്റെ മക്കൾ പറയുന്ന വാക്കുകൾ
എങ്ങിനെ കേട്ടു ഞാൻ മൗനിയാകും ?
നല്ല കവിത. ഭാവുകങ്ങൾ
അന്നുഞാന്‍ ചൊല്ലിയ വാക്കുകളൊക്കെയെ
ReplyDeleteന്നച്ഛനുമമ്മയും കേട്ടപോലെ
കേള്‍ക്കുവാന്‍ വയ്യ,തെല്ലുറങ്ങട്ടെ ഞാന്‍.....
ജീവിതഗാഥ വളരെ നന്നായിട്ടുണ്ട് സർ. വേറിട്ട ശൈലി.ഇഷ്ടമായി.