************************************
ശങ്കരാഭരണത്തിന്‍ ഫണശോഭയും
വെണ്തിങ്കള്‍ക്കല ചേര്‍ന്നോരണിശോഭയും
തെളിവാര്‍ന്നു വിലസുന്ന ശ്രീനീലകണ്ഠന്റെ
കമനീയമുഖകമലംകണികാണണം
എന്നും കണികാണണം
അഹമഹമഹമഹമികയാ കലികാല ദോഷങ്ങള്‍
മനസ്സില്‍ തിരയുയരുന്ന നേരം വിരവില്‍
കലിമലഹരഭഗവാന്റെ മുഖദര്‍ശനപുണൃത്താല്‍
അവയെല്ലാമൊഴിയാനായ് കണികാണണം
എന്നും കണികാണണം
ദുരിതം വിളയാടുമ്പോള്‍ ദുരിതാപഹനിന്‍ കൃപയാല്‍
പരിചോടവയൊഴിയാനായ് വഴിയാവണം
കരുണാകര,ജഗദീശ്വര,പരമേശ്വര നിന്‍ രൂപം
നിറവോടെയെന്നുള്ളം കണികാണണം
എന്നും കണികാണണം
*****************************************
Sunday, May 9, 2010
Subscribe to:
Post Comments (Atom)
ഞാന്‍ അങ്ങയുടെ ഒരു ആരാധകന്‍ ആണ്.
ReplyDeleteഇന്നാണ് ബ്ലോഗ് കണ്ടത്..
നീലിമയില്‍ വെച്ചാണ് പരിജയം..
ഇത്ര ശോഭയാര്‍ന്ന വരികള്‍,അതും അടുക്കും ചിട്ടയോടെയും..
ഒരു പാട് ഇഷ്ടമാകുന്നു.
കുറച്ചു കാലം അങ്ങയുടെ ചില വരികള്‍ ഞാന്‍ എന്റെ പ്രൊഫൈലില്‍ സൂക്ഷിച്ചിരുന്നു..
Manoharam, Ashamsakal...!!!
ReplyDelete