മുക്കുറ്റിപ്പൂവേ
എന്റെ മുറ്റത്തിന്റെയോരത്തു നില്‍ക്കുന്ന
സുന്ദരിയാം കൊച്ചു കാട്ടുപൂവേ
വാരുറ്റപൂക്കളിന്നാടിക്കളിക്കവേ
നാണിച്ചു നില്‍ക്കുവാന്‍ കാര്യമെന്തേ?
നിന്നിലുമില്ലേ സുഗന്ധവും രാഗവും
തെന്നലിന്നേകുവാന്‍ കൊച്ചുപൂവേ
തേടിയെത്തും കരിവണ്ടിന്നു നല്‍കുവാന്‍
തൂമധുവില്ലയോ വേണ്ടുവോളം?
തെറ്റിയും ചെമ്പനീര്‍പ്പൂവും കളിക്കുന്ന
മുറ്റത്തുനില്‍ക്കുവാന്‍ നാണമണോ?
ആ വര്‍ണ്ണസൂനങ്ങളൊന്നിച്ചുനില്‍ക്കവേ
നീയിന്നവര്‍ണ്ണയോ?,ചൊല്ലു പൂവേ
ദൈവസങ്കല്പത്തിലോരോ പ്രസൂനവും
തുല്യരായ് ത്തന്നേ ലസിച്ചിടേണം
വാടാതെയാടിക്കളിക്കുകെന്നോമനേ
മുക്കുറ്റിപ്പൂവേ മണിത്തിടമ്പേ.
*********************************
എന്റെ മുറ്റത്തിന്റെയോരത്തു നില്‍ക്കുന്ന
സുന്ദരിയാം കൊച്ചു കാട്ടുപൂവേ
വാരുറ്റപൂക്കളിന്നാടിക്കളിക്കവേ
നാണിച്ചു നില്‍ക്കുവാന്‍ കാര്യമെന്തേ?
നിന്നിലുമില്ലേ സുഗന്ധവും രാഗവും
തെന്നലിന്നേകുവാന്‍ കൊച്ചുപൂവേ
തേടിയെത്തും കരിവണ്ടിന്നു നല്‍കുവാന്‍
തൂമധുവില്ലയോ വേണ്ടുവോളം?
തെറ്റിയും ചെമ്പനീര്‍പ്പൂവും കളിക്കുന്ന
മുറ്റത്തുനില്‍ക്കുവാന്‍ നാണമണോ?
ആ വര്‍ണ്ണസൂനങ്ങളൊന്നിച്ചുനില്‍ക്കവേ
നീയിന്നവര്‍ണ്ണയോ?,ചൊല്ലു പൂവേ
ദൈവസങ്കല്പത്തിലോരോ പ്രസൂനവും
തുല്യരായ് ത്തന്നേ ലസിച്ചിടേണം
വാടാതെയാടിക്കളിക്കുകെന്നോമനേ
മുക്കുറ്റിപ്പൂവേ മണിത്തിടമ്പേ.
*********************************
ഹൃദ്യമീ മുക്കൂറ്റിക്കവിത!
ReplyDelete