കൊ..ക്ക..ര..ക്കോ
മടുത്തു..
ജസ്റ്റീസ് മേനോനു തീരെ മടുത്തു..
പെന്‍ഷന്‍ പറ്റിയിട്ടു ഏതാനും ആഴ്ചകളേ ആയിട്ടുള്ളു.വീട്ടില്‍ ഏകാന്തത
തന്നെ.അവ്യക്തമായ ഒരു അന്യഥാബോധം മനസ്സിനെ വല്ലാതെ
പിടികൂടിയിരിക്കുന്നു.തന്നെ ആരും കാര്യമായി
കണക്കാക്കുന്നില്ല.ഭാര്യയെങ്കിലും ഇപ്പോള്‍ ആശ്വാസമായി
വീട്ടിലുണ്ടായിരിക്കേണ്ടതാണു്.എന്നാല്‍ അവള്‍...വിമന്‍സ്
ക്ലബ്ബില്‍...കെന്നല്‍ ക്ലബ്ബില്‍..ഫാഷന്‍ ഷോയില്‍...അവള്‍ക്കും
മക്കള്‍ക്കും താന്‍ പഴഞ്ചനല്ലേ...മോഡേണ്‍ ഔട്ട് ലുക്കില്ലാത്ത അറുപഴഞ്ചന്‍.
കൊ..ക്ക..ര..ക്കോ..
മേനോന്‍ ഞെട്ടിപ്പോയി.മുറ്റം നിറയെ കോഴികള്‍...പിടക്കോഴികള്‍..കുഞ്ഞുങ്ങള്‍.അധികാരിയായി,നായകനായി തലയുയര്‍ത്തി പ്രാമാണ്യം സ്ഥാപിച്ചു പൂവന്‍.അവന്‍ തല ചെരിച്ചു മേനോനെ പുച്ഛത്തില്‍നോക്കി.പിടക്കോഴിയും കുഞ്ഞുങ്ങളും ചുറ്റിനുമുണ്ടു്.പൂവന്‍ ചിറകടിച്ചു തന്റെ ആധിപത്യം ഒരിക്കല്‍കൂടി പ്രഖ്യാപിച്ചു...കൊ..ക്ക..ര...ക്കോ..ആ ശബ്ദത്തില്‍

മേനോനൊരു സന്ദേശമുണ്ടായിരുന്നില്ലേ..
മേനോന്‍ പൂവനെ വീണ്ടും വീണ്ടും നോക്കി,അവന്റെ ചലനങ്ങള്‍ ശ്രദ്ധിച്ചു.പെട്ടെന്നു അതു സംഭവിച്ചു....
മേനോന്റെ മുഖം ചുവന്നു.മുടി ഉയര്‍ന്നു വന്നു.മേനോന്‍ കസേരയില്‍ നിന്നും
ചാടി എഴുന്നേറ്റു.ക്ലബ്ബുകളില്‍നിന്നും തിരികെയെത്തിയ അമ്മയും മക്കളും ആ
കാഴ്ച കണ്ടു.
തിണ്ണയില്‍..മുന്നോട്ടാഞ്ഞു്..കഴുത്തു പുറകോട്ടു വലിച്ചു്..ജസ്റ്റീസ് മേനോന്‍..
ഉച്ചത്തില്‍..വീണ്ടും വീണ്ടും ഉച്ചത്തില്‍
“കൊ...ക്ക....ര....ക്കോ..,കൊ..ക്ക..ര..ക്കോ..””.

*****************************************************
No comments:
Post a Comment