കുരുക്ഷേത്രേ...
വീണ്ടുമീ കുരുക്ഷേത്രഭൂമിയില്‍ തലതാഴ്ത്തി
മൂകനായിരിക്കുവാന്‍ കാരണമെന്തേ,പാര്‍ത്ഥാ
ഗീതതന്‍ സാരം സര്‍വ്വം നിനക്കായ് രണഭൂവില്‍
ഓതിയോരിവനേയും നീ മറന്നെന്നോ,ചൊല്ലൂ
‘ഭൂവിതില്‍ ദുരാചാരം പെരുകും നേരത്തെല്ലാം
ഞാനുടനവതാരം ചെയ്തിടും‘പറഞ്ഞു ഞാന്‍
എങ്കിലും നീയാണെന്നുമീ ഭുവി ധനുസ്സേന്തി
സംഗരേ,യടരാടാന്‍ വന്നതെന്നറിക നീ
മന്നിലിന്നധികാരമാളുന്ന പലരിലും
കൌരവര്‍ വിലസുന്നൂ,ദുര്‍മ്മദം തുളുമ്പുന്നൂ
സോദരരുടെ സ്വത്തു കൈയടക്കുന്നൂ,തെല്ലു
ഖേദമില്ലാതേ ധനം ധൂര്‍ത്തടിക്കുന്നൂ നിത്യം
പീഡനമൊരു ദിവ്യപര്‍വ്വമായ് മാറീടുന്നൂ
ആടകളുരിയുന്നൂ,ദ്രൌപദി കരയുന്നൂ
കീചക,ദുശ്ശാസനപ്രൌഢരീ പര്‍വ്വത്തിലേ
നായകപദമേറി നീതിയേ തകര്‍ക്കുന്നു
ഭാരതം ഭരിക്കുവാന്‍ ഭാരമേല്‍ക്കുന്നോര്‍,പാവം
ഭാരതമക്കള്‍ക്കെന്നും ഭാരമായ് മാറീടുന്നൂ
വെള്ളക്കാര്‍ പോയെന്നാലും ഭാരതമണ്ണിന്‍ ഭാഗ്യം
കൊള്ളക്കാര്‍ കൈയാളുന്നൂ,പൌരരോ ഹതഭാഗ്യര്‍
പുത്തനാം കരങ്ങള്‍ വന്നെത്തുന്നൂ,കരം കെട്ടി
മര്‍ത്ത്യരിന്നുഴലുന്നൂ നിത്യവൃത്തിക്കായെന്നും
ഹസ്തിനപുരിതന്നില്‍ പത്തികളുയരുമ്പോള്‍
ഹൃത്തിലൊരപഭംഗം വന്നിടാന്‍ തരമെന്തേ
ഭാരതീയരേ,നിങ്ങള്‍ അര്‍ജ്ജുനന്മാരായ് തീവ്രം
പോരിനാലനീതിയേ തച്ചുടച്ചുയരുക
അര്‍ജ്ജുനന്മാരേ,കുരുക്ഷേത്രഭൂമിയില്‍ സിംഹ-
ഗര്‍ജ്ജനം മുഴക്കുക,ഗാണ്ഡീവമെടുക്കുക
വര്‍ഗ്ഗവും വര്‍ണ്ണങ്ങളും കക്ഷിരാഷ്ട്രീയം മത-
മൌലികവാദം പൂര്‍ണ്ണം വേര്‍തിരിച്ചെറിയുക
കോര്‍ക്കുക കൈകള്‍,നിങ്ങളൊന്നുചേര്‍ന്നൊന്നാണെന്ന-
തോര്‍ക്കുക,അനീതികള്‍ വേരറുത്തെറിയുക
ഉണരൂ പാര്‍ത്ഥന്മാരേ,ഉണര്‍ന്നൂ കുരുക്ഷേത്രം
തുണയായ് സ്ഥൈര്യത്തിന്റെ കൃഷ്ണനുണ്ടല്ലോ ഹൃത്തില്‍
വിജയം നിങ്ങള്‍ക്കുണ്ടാം,നിങ്ങളോ ധനുര്‍ദ്ധരര്‍
വിജയം കുരുക്ഷേത്രേ വിജയന്മാര്‍ക്കാണോര്‍ക്കൂ.
*********************************

No comments:
Post a Comment