സ്മരണകള്‍
സ്മൃതിതന്‍ ജാലകവാതില്‍ തുറന്നൂ
സ്മരണകള്‍ വീണ്ടുമുണര്‍ന്നൂ
ഈ കുളിരലകളിലൊഴുകിവരുന്നൂ
വീണുമയങ്ങിയ സ്വപ്നങ്ങള്‍
വര്‍ണ്ണമനോഹരനിമിഷങ്ങള്‍ (.....)
തൊടിയിലെ മാവിന്‍ ചില്ലയിലൂഞ്ഞാല്‍
പടിയിലൊരോണംതുടികൊട്ടീ
തൃക്കാര്‍ത്തികയും തിരുവാതിരയും
തിരി നീട്ടുന്നൂ ഹൃദയത്തില്‍
നിറവായ് നിനവില്‍ പടരുന്നൂ
അതിലൊരു സുഖലയമുയരുന്നൂ(.....)
ഈ പുഴയരുകില്‍ ,കല്‍പടവുകളില്‍
ബാല്യത്തിന്‍ കാല്‍പാടുകളും
കളിചിരിയുതിരും മണിമുത്തുകളും
ഒലിയായ് ,ഒളിയായ് ചിതറുമ്പോള്‍
വീണ്ടും വരുമോ ഇനിയൊരു ബാല്യം
ഹൃദയവിപഞ്ചിക തേങ്ങുന്നൂ
വിഷാദരാഗമുയര്‍ത്തുന്നൂ (.....)
*****************************************
ഇഷ്ടം
ഇഷ്ടമെന്നെന്നോടു നീ ചൊല്ലിയില്ല,പക്ഷേ
നിന്‍ മിഴികളതെന്നോടു ചൊല്ലീ
ഇഷ്ടമാണായിരം വട്ടം,നിന്നോടിഷ്ടമാണായിരം വട്ടം
ഇഷ്ടമാണായിരം വട്ടം,നിന്നോടിഷ്ടമാണായിരം വട്ടം (.....)
നീയെന്റെ ജീവനെന്നാരും മൊഴിഞ്ഞില്ല,പക്ഷേ
നിന്‍ മന്ദഹാസവും നിന്‍ മോഹഭാവവും
മന്ദമായെന്നോടു ചൊല്ലീ
നീയെന്റെ സര്‍വ്വം,നീയെനിക്കുസ്വന്തം
നീയെന്റെ സര്‍വ്വം,നീയെനിക്കുസ്വന്തം(.....)
ജീവിതവീഥിയില്‍ കൈകോര്‍ത്തു നാമിനി
പോകുമെന്നെന്നോടാരു ചൊല്ലീ
നിന്മൃദുസ്മേരത്തിലൂറും വികാരങ്ങള്‍
മൌനമായെന്നോടു ചൊല്ലീ
നീയെന്റെ സ്വര്‍ഗ്ഗം,നീയെനിക്കു സ്വന്തം
നീയെന്റെ സ്വര്‍ഗ്ഗം,നീയെനിക്കു സ്വന്തം.
**************************************************
ബാല്യസ്മരണകള്‍
താളത്തില്‍കൊട്ടുംകൊട്ടി
മേളത്തില്‍ തുള്ളിത്തുള്ളി
കൂട്ടരെ നാടന്‍പാട്ടുകള്‍ പാടീടാം
വരുകെല്ലാരും
കുത്തിമറിഞ്ഞു നടക്കാം,കളിയാടാം (.....)
ആ മല ഈ മല കേറിയിറങ്ങാം
അലറിവിളിക്കാം ആടി രസിക്കാം
അതിലൂടൊഴുകും പുഴയില്‍ ചാടാം
നീന്തിനടക്കാം നീട്ടിക്കൂവാം
വന്നീടെല്ലാരും
ചാടിത്തുള്ളീടെല്ലാരും (.....)
അപ്പൂപ്പന്‍താടി പെറുക്കാം
ഊതിയുയര്‍ത്താം പുറകേയോടാം
ഉടനടിയിടയിലൊരമ്പതുവട്ടം
കൊമ്പത്തേറാം കമ്പില്‍ മറിയാം
വന്നീടെല്ലാരും
ഇമ്പംകൂടാമെമ്പാടും.(.....)
തപ്പും തകിലും കൊട്ടി നടക്കാം
ഇപ്പംവന്നാലൊപ്പം കൂടാം
വക്കാണത്തിനു നിക്കാതൊക്കാം
വെക്കം വന്നാലൊക്കെക്കാണാം
വന്നീടെല്ലാരും
തക്കം പാര്‍ക്കാമാര്‍ത്താടാം (.....)
**************************************
കാലം മാറിമറിഞ്ഞൂ കോലം കെട്ടിനടന്നൂ
മോഹം കരളില്‍ നിറഞ്ഞൂ കടലുകടന്നു പറന്നൂ
അക്കരയിക്കരെയങ്ങനെയിങ്ങനെ
ഒഴുകിനടന്നവരൊന്നിച്ചൂ
ഓര്‍മ്മച്ചെപ്പുതുറക്കാമിനിയും
പാടാം,പാടാം അടിപൊളിഗാനം
ജീവിതമൊരുമലര്‍വാടി,ആനന്ദം നമ്മള്‍ തേടി
മധുരോത്സവഗാനം പാടാം,സ്വയം മറക്കാമാടാം
കരകാണാക്കടലിന്നക്കരെ
കനവുകള്‍ തേടിപ്പോകുമ്പോള്‍
പലപല നാടും കണ്ടൂ നാം,പലപലവേഷം കെട്ടീനാം
പാഠം പലതുപഠിച്ചൂ നാം,പാടിപ്പറന്നുനടന്നു നാം
മയങ്ങിവീണൊരുസ്വപ്നങ്ങള്‍ ,മറന്നു നമ്മള്‍ പാടുന്നൂ
ജീവിതമൊരുമലര്‍വാടി,ആനന്ദം നമ്മള്‍ തേടി
മധുരോത്സവഗാനം പാടാം,സ്വയം മറക്കാമാടാം
പണ്ടത്തേപാട്ടും പദവും
മണ്ടച്ചാരേ പാടട ആടട
പാടാന്‍ വേണ്ടൊരുകാര്യം പറയട,തടയാനിവിടില്ലാരും കരുതട
പടിപടിയായ് അടിയടിയായ്,നീട്ടിപ്പാടട ആടട മടയാ
ഉടനടിപാടട,വെടിയതുപറയട,മടിയതുകളയട,ഇതുപടിപാടട
ജീവിതമൊരുമലര്‍വാടി,ആനന്ദം നമ്മള്‍ തേടി
മധുരോത്സവഗാനം പാടാം,സ്വയം മറക്കാമാടാം.
*****************************************************************
ഏകാന്തത
ഈ മണ്‍ചെരാതില്‍ നെയ്ത്തിരികൊളുത്തീടുമോ
ഈറന്‍ നിലാപ്പൂക്കളേ
ഇതള്‍ വീണുവാടുമീ കരളിലേ നൊമ്പരം
ഇനിയൊന്നു പാടിയുറക്കൂ
ഈ സന്ധ്യയില്‍ നീ മയക്കൂ (.....)
ഇരുള്‍ വീണ വീഥിയാണിന്നെന്‍ മനം
ഇടനെഞ്ചുപൊട്ടുന്ന വ്യഥതന്‍ വനം
വിധിതന്റ വിളയാട്ടിലെന്‍ ജീവിതം
വിധുരമായലയുന്നു,വിടചൊല്ലുവാന്‍
വിമൂകമായലയുന്നു,വിടചൊല്ലുവാന്‍ (.....)
പടികടന്നപ്പോള്‍ തിരിഞ്ഞു നോക്കാന്‍
മടിയായി,നിന്‍ കടക്കണ്ണിലൂറും
മിഴിനെരിലൊഴുകുന്ന വേദനയില്‍
വിടചൊല്ലിടാന്‍ നാം മടിച്ചുനിന്നൂ
ഇടതൂര്‍ന്നശോകം മറച്ചു നിന്നൂ(.....)
ഇവിടെ നിന്നോര്‍മ്മകള്‍ ശലഭങ്ങളായ്
ഇടറിപ്പറക്കയാണിന്നുമെന്നും
വിരഹത്തീജ്വാലയില്‍ മോഹമെല്ലാം
ഒരു പാഴ്‌ക്കിനാവായ് കരിഞ്ഞിടുന്നൂ
ചുടുനെടുവീര്‍പ്പില്‍ തളര്‍ന്നിടുന്നൂ.
********************************************************
കദനത്തിന്‍ സാഗരത്തിരകളിലുലയുന്നു
കരകാണാതുഴറുന്നു ജീവിതങ്ങള്‍
അകലെയെന്‍ ജീവിതസഖിതന്റെ മിഴികളില്‍
ദാഹങ്ങള്‍ കണ്ണുനീരായ് (.....)
ദുഃഖത്തിന്‍ പാഴ്മരുഭൂമിയില്‍ വീണുപോയ്
ഈ ശപ്തജന്മവും സ്വപ്നങ്ങളും
എത്രയോ നാളുകള്‍ ഈ വിരഹത്തിന്റെ
തപ്തനിശ്വാസം വിതുമ്പി നിന്നു (.....)
ഇടറുന്ന കരളില്‍ വിഷാദഭാരം
ഇടതിങ്ങി മോഹങ്ങള്‍ മങ്ങിടുമ്പോള്‍
അഭിശപ്തജന്മമായലയുന്നു ഞാനെന്റെ
കദനത്തിന്‍ തോണി തുഴഞ്ഞിടുന്നു
കരയറിയാതേ വലഞ്ഞിടുന്നു.-
*********************************************
Tuesday, September 28, 2010
Sunday, May 9, 2010
ശങ്കരാഭരണം
************************************
ശങ്കരാഭരണത്തിന്‍ ഫണശോഭയും
വെണ്തിങ്കള്‍ക്കല ചേര്‍ന്നോരണിശോഭയും
തെളിവാര്‍ന്നു വിലസുന്ന ശ്രീനീലകണ്ഠന്റെ
കമനീയമുഖകമലംകണികാണണം
എന്നും കണികാണണം
അഹമഹമഹമഹമികയാ കലികാല ദോഷങ്ങള്‍
മനസ്സില്‍ തിരയുയരുന്ന നേരം വിരവില്‍
കലിമലഹരഭഗവാന്റെ മുഖദര്‍ശനപുണൃത്താല്‍
അവയെല്ലാമൊഴിയാനായ് കണികാണണം
എന്നും കണികാണണം
ദുരിതം വിളയാടുമ്പോള്‍ ദുരിതാപഹനിന്‍ കൃപയാല്‍
പരിചോടവയൊഴിയാനായ് വഴിയാവണം
കരുണാകര,ജഗദീശ്വര,പരമേശ്വര നിന്‍ രൂപം
നിറവോടെയെന്നുള്ളം കണികാണണം
എന്നും കണികാണണം
*****************************************
ശങ്കരാഭരണത്തിന്‍ ഫണശോഭയും
വെണ്തിങ്കള്‍ക്കല ചേര്‍ന്നോരണിശോഭയും
തെളിവാര്‍ന്നു വിലസുന്ന ശ്രീനീലകണ്ഠന്റെ
കമനീയമുഖകമലംകണികാണണം
എന്നും കണികാണണം
അഹമഹമഹമഹമികയാ കലികാല ദോഷങ്ങള്‍
മനസ്സില്‍ തിരയുയരുന്ന നേരം വിരവില്‍
കലിമലഹരഭഗവാന്റെ മുഖദര്‍ശനപുണൃത്താല്‍
അവയെല്ലാമൊഴിയാനായ് കണികാണണം
എന്നും കണികാണണം
ദുരിതം വിളയാടുമ്പോള്‍ ദുരിതാപഹനിന്‍ കൃപയാല്‍
പരിചോടവയൊഴിയാനായ് വഴിയാവണം
കരുണാകര,ജഗദീശ്വര,പരമേശ്വര നിന്‍ രൂപം
നിറവോടെയെന്നുള്ളം കണികാണണം
എന്നും കണികാണണം
*****************************************
Tuesday, April 20, 2010
വേണുഗാനം
ഒരു വേണുഗാനമായൊഴുകിവരുംഞാന്‍
ആരോമലാളേ നിന്നരുകില്‍
സ്വപ്നങ്ങളൂയലാടും നിന്‍ മനസ്സില്‍
സിന്ധുഭൈരവീരാഗമോ,ശ്രീരാഗമോ?
വാര്‍മഴവില്ലിന്റെ വര്‍ണ്ണങ്ങള്‍ചാലിച്ചീ-
മഞ്ജുളരൂപം മെനഞ്ഞതാരോ?
മഴവില്ലിന്‍ നാട്ടിലെ ശില്പിയാണോ?
മാരന്റെ കൈനഖജാലമാണോ?
ചിത്രമയൂരമായ് പീലിനീര്‍ത്തിയെന്റെ
ചിത്തത്തില്‍ രാഗലയങ്ങള്‍ ചാര്‍ത്തി
എന്മനോവീണയില്‍ നീയുയര്‍ത്തീടുന്ന
നാദങ്ങള്‍ മോഹനരാഗമല്ലേ?
*******************************
ആരോമലാളേ നിന്നരുകില്‍
സ്വപ്നങ്ങളൂയലാടും നിന്‍ മനസ്സില്‍
സിന്ധുഭൈരവീരാഗമോ,ശ്രീരാഗമോ?
വാര്‍മഴവില്ലിന്റെ വര്‍ണ്ണങ്ങള്‍ചാലിച്ചീ-
മഞ്ജുളരൂപം മെനഞ്ഞതാരോ?
മഴവില്ലിന്‍ നാട്ടിലെ ശില്പിയാണോ?
മാരന്റെ കൈനഖജാലമാണോ?
ചിത്രമയൂരമായ് പീലിനീര്‍ത്തിയെന്റെ
ചിത്തത്തില്‍ രാഗലയങ്ങള്‍ ചാര്‍ത്തി
എന്മനോവീണയില്‍ നീയുയര്‍ത്തീടുന്ന
നാദങ്ങള്‍ മോഹനരാഗമല്ലേ?
*******************************
Sunday, April 18, 2010
സ്വാമിശരണം
സ്വാമിശരണം
***************
ശരണം ശരണം ശബരിഗിരീശാ
ശങ്കരനന്ദന ശരണം
ഹരിഹരനന്ദന,കരിമുഖസോദര
ശരണം തവ പദകമലം..സ്വാമീ..
ശരണം തവപദകമലം
ജനിമൃതിദുഖച്ചുമടുകളാകും
ഇരുമുടിയേന്തിവരുമ്പോള്‍
ശരണാഗതസംരക്ഷക നിന്നുടെ
ചരണം ശരണം സ്വാമീ....
ചരണം ശരണം മമ ശരണം
മകരവിളക്കാം മംഗളദീപം
മലയില്‍ പ്രഭചൊരിയുമ്പോള്‍
മാമലവാസാ...ശ്രീമണികണ്ഠാ...
മനസ്സില്‍ നീ നിറയേണം..സ്വാമീ..
മനസ്സില്‍ നീ നിറയേണം....
*****************************
***************
ശരണം ശരണം ശബരിഗിരീശാ
ശങ്കരനന്ദന ശരണം
ഹരിഹരനന്ദന,കരിമുഖസോദര
ശരണം തവ പദകമലം..സ്വാമീ..
ശരണം തവപദകമലം
ജനിമൃതിദുഖച്ചുമടുകളാകും
ഇരുമുടിയേന്തിവരുമ്പോള്‍
ശരണാഗതസംരക്ഷക നിന്നുടെ
ചരണം ശരണം സ്വാമീ....
ചരണം ശരണം മമ ശരണം
മകരവിളക്കാം മംഗളദീപം
മലയില്‍ പ്രഭചൊരിയുമ്പോള്‍
മാമലവാസാ...ശ്രീമണികണ്ഠാ...
മനസ്സില്‍ നീ നിറയേണം..സ്വാമീ..
മനസ്സില്‍ നീ നിറയേണം....
*****************************
Monday, April 12, 2010
വൈശാഖശോഭ
സ്വര്‍ണ്ണപ്പൂക്കളാതാകെവിടര്‍ത്തി
കൊന്നയൊരുത്സവശോഭയൊരുക്കി
മാമലനാടിന്‍ കര്‍ഷകമനസ്സില്‍
കേളിയുയുയര്‍ന്നൂ,പാടമുണര്‍ന്നൂ
നിരനിരയായിത്തരുനിരയെല്ലാം
മരതകശോഭയിലിളകും നേരം
കളരവമൊഴിയാല്‍ കുയിലുകള്‍ മാവില്‍
തെളിവൊടു മധുരം പാടീടുമ്പോള്‍
‘വിത്തും കൈക്കോട്ടും’താളത്തില്‍
വൈശാഖക്കിളിനീട്ടിപ്പാടി
ബാലകരെല്ലാം മാറ്റൊലി പാടി
“കള്ളന്‍ ചക്കേട്ടൂ,ചക്കിക്കൊച്ചമ്മേ
കണ്ടാ മിണ്ടേണ്ടാ,കൊണ്ടെത്തിന്നോട്ടേ”
മേടസ്സംക്രമവേളയിലിവിടീ-
മാടങ്ങളുമീ പൂക്കണിയണിയും
മേടപ്പൂക്കണിമോദത്തോടേ
ഉരുളിയിലമ്മയൊരുക്കു തുടങ്ങി
കൊന്നപ്പൂക്കുല,കണിവെള്ളരിയും
സ്വര്‍ണ്ണം,പലപലഫലമൂലാദികള്‍
ഉണ്ണിക്കണ്ണന്‍ തന്നുടെ രൂപം
വര്‍ണ്ണം ചേര്‍ത്തതു നടുവില്‍ വെച്ചു
അഞ്ചുദിശയ്ക്കും തിരികത്തിച്ചൂ
അഞ്ചിതശോഭയില്‍ ദീപമൊരുക്കി
കണ്ണും പൊത്തിക്കുട്ടികള്‍ വന്നാ-
വര്‍ണ്ണപ്പൂക്കണിക്കണ്ടു തൊഴുമ്പോള്‍
കൈനീട്ടവുമായച്ഛന്‍ വന്നു
വന്‍ നേട്ടത്തിനനുഗ്രഹമേകീ
:കൈനീട്ടം താ,കൈനീട്ടം താ”
നീട്ടിപ്പാടുംകിളികള്‍ക്കൊപ്പം
കൊട്ടും ഘോഷം തപ്പും തുടിയും
മുട്ടിവരുന്നൊരു തെയ്യക്കോലം
നാട്ടിന്‍ പട്ടിണിയാകെയകറ്റാന്‍
പാടീ പലവിധ പാട്ടും പദവും
നാവേര്‍പാടി ഗ്രഹപ്പിഴമാറ്റും
നാടോടികള്‍ തന്‍ നാദം കേള്‍പ്പൂ
മേടം മോടിയിലുണരും പുലരിയു-
മാനന്ദത്തിന്‍ പൂക്കണിയായീ
വൈശാഖത്തിന്‍ പൊന്നൊളി ചിതറി
കൈരളിയുത്സവലഹരിയില്‍ മുഴുകീ
മേടമൊരുങ്ങീ,പാടമൊരുങ്ങീ
നാടിന്‍ നന്മകളാകെയൊരുങ്ങീ
കാര്‍ഷികകേരളമാഘോഷത്തിന്‍
തോഷമുയര്‍ത്തും വിഷുവിന്‍ നാളില്‍
പാടാമൊന്നിച്ചുത്സവഗാനം
വൈശാഖത്തിന്‍ കര്‍ഷകഗീതം
സ്വര്‍ണ്ണപ്പൂക്കണി നമ്മുടെ മനസ്സില്‍
വര്‍ണ്ണമണിഞ്ഞു നിറഞ്ഞീടട്ടേ
വര്‍ഷം മുഴുവന്‍ സൌഭാഗ്യങ്ങള്‍
ഹര്‍ഷം വിതറാന്‍ വരമാവട്ടേ.
**************************
Sunday, April 11, 2010
പൊന്നാര്യന്‍
പൊന്നാര്യന്‍ പാടത്തെ പുന്നെല്ലു കൊയ്യുവാന്‍
എന്തെല്ലാം കൊണ്ട്വോണം പെണ്ണാളെ
എന്തെല്ലാം കൊണ്ട്വോണം പെണ്ണാളെ
പൊന്നരിവാളൊന്നു വേണം ...ഹോഹോയ്..
പുത്തന്‍ പറയൊന്നു വേണം ഹോഹോയ്
പൊന്നരിവാളൊന്നു വേണം ...ഹോഹോയ്..
പുത്തന്‍ പറയൊന്നു വേണം ഹോഹോയ്
താളത്തില്‍ ഈണത്തില്‍ പാട്ടുപാടിത്തരാന്‍
പെണ്ണുങ്ങള്‍ അഞ്ചാറു പേരു വേണം
ഹൊയ്യാരെ ഹൊയ്യാരെ ഹൊയ്യാരെ (പൊന്നാര്യന്‍ ..........)
പൊന്നോണപ്പൂക്കള്‍ നിറഞ്ഞൊരു മാനത്ത്
പൊന്മാനത്തു്..... പൊന്മാനത്തു്
പൊന്നോണപ്പൂക്കള്‍ നിറഞ്ഞൊരു മാനത്ത്
പൊന്മാനത്തു്..... പൊന്മാനത്തു്
പൂ പറിക്കാന്‍ പൂക്കൂടയേന്തി
ആരാരെല്ലാം വരണു്
ഇന്നാരാരെല്ലാം വരണു്
ആതിരപ്പെണ്ണു വരണു്... ഹൊ..ഹൊ...ഹൊ....ഹോയ്
ചിരുതേയിപ്പെണ്ണു വരണു്... ഹൊ...ഹൊ...ഹൊ...ഹോയ്
ആതിരപ്പെണ്ണു വരണു്,ചിരുതേയിപ്പെണ്ണു വരണു്
ആവണിക്കാറ്റും ആലിലത്തുമ്പിയും
ആടിയാടി വരണേ..കളിയാടി ആടി വരണേ
കളിയാടി ആടി വരണേ (പൊന്നാര്യന്‍ .....)
മാനത്തെ മഴവില്ലില്‍ ചേലിലൂഞ്ഞാല്‍ കെട്ടി
ആടാന്‍ ആര് വരണേ
ഇന്നാടാന്‍ ആര് വരണേ
മാനത്തെ മഴവില്ലില്‍ ചേലിലൂഞ്ഞാല്‍ കെട്ടി
ആടാന്‍ ആര് വരണേ
ഇന്നാടാന്‍ ആര് വരണേ
ആക്കയ്യില്‍ ഈക്കയ്യില്‍ ചെമ്പഴുക്കാ വെച്ച്
കാവില്‍ ആര് വരണേ കളിക്കാവില് ആര് വരണേ
ഉത്രാടക്കാറ്റ് വരണേ ഊയലാടി ആടി വരണേ
ഉത്രാടക്കാറ്റ് വരണേ ഊയലാടി ആടി വരണേ
വണ്ണാത്തിപൈങ്കിളീം അണ്ണാറക്കണ്ണനും
നാവേറ് പാടാന്‍ വരണേ ഹോയ്
നാവേറ് പാടാന്‍ വരണേ (പൊന്നാര്യന്‍ ....)
********************
എന്തെല്ലാം കൊണ്ട്വോണം പെണ്ണാളെ
എന്തെല്ലാം കൊണ്ട്വോണം പെണ്ണാളെ
പൊന്നരിവാളൊന്നു വേണം ...ഹോഹോയ്..
പുത്തന്‍ പറയൊന്നു വേണം ഹോഹോയ്
പൊന്നരിവാളൊന്നു വേണം ...ഹോഹോയ്..
പുത്തന്‍ പറയൊന്നു വേണം ഹോഹോയ്
താളത്തില്‍ ഈണത്തില്‍ പാട്ടുപാടിത്തരാന്‍
പെണ്ണുങ്ങള്‍ അഞ്ചാറു പേരു വേണം
ഹൊയ്യാരെ ഹൊയ്യാരെ ഹൊയ്യാരെ (പൊന്നാര്യന്‍ ..........)
പൊന്നോണപ്പൂക്കള്‍ നിറഞ്ഞൊരു മാനത്ത്
പൊന്മാനത്തു്..... പൊന്മാനത്തു്
പൊന്നോണപ്പൂക്കള്‍ നിറഞ്ഞൊരു മാനത്ത്
പൊന്മാനത്തു്..... പൊന്മാനത്തു്
പൂ പറിക്കാന്‍ പൂക്കൂടയേന്തി
ആരാരെല്ലാം വരണു്
ഇന്നാരാരെല്ലാം വരണു്
ആതിരപ്പെണ്ണു വരണു്... ഹൊ..ഹൊ...ഹൊ....ഹോയ്
ചിരുതേയിപ്പെണ്ണു വരണു്... ഹൊ...ഹൊ...ഹൊ...ഹോയ്
ആതിരപ്പെണ്ണു വരണു്,ചിരുതേയിപ്പെണ്ണു വരണു്
ആവണിക്കാറ്റും ആലിലത്തുമ്പിയും
ആടിയാടി വരണേ..കളിയാടി ആടി വരണേ
കളിയാടി ആടി വരണേ (പൊന്നാര്യന്‍ .....)
മാനത്തെ മഴവില്ലില്‍ ചേലിലൂഞ്ഞാല്‍ കെട്ടി
ആടാന്‍ ആര് വരണേ
ഇന്നാടാന്‍ ആര് വരണേ
മാനത്തെ മഴവില്ലില്‍ ചേലിലൂഞ്ഞാല്‍ കെട്ടി
ആടാന്‍ ആര് വരണേ
ഇന്നാടാന്‍ ആര് വരണേ
ആക്കയ്യില്‍ ഈക്കയ്യില്‍ ചെമ്പഴുക്കാ വെച്ച്
കാവില്‍ ആര് വരണേ കളിക്കാവില് ആര് വരണേ
ഉത്രാടക്കാറ്റ് വരണേ ഊയലാടി ആടി വരണേ
ഉത്രാടക്കാറ്റ് വരണേ ഊയലാടി ആടി വരണേ
വണ്ണാത്തിപൈങ്കിളീം അണ്ണാറക്കണ്ണനും
നാവേറ് പാടാന്‍ വരണേ ഹോയ്
നാവേറ് പാടാന്‍ വരണേ (പൊന്നാര്യന്‍ ....)
********************
Saturday, April 10, 2010
പൊന്നോണം
ഉത്രാടപ്പുലരി പെണ്‍കൊടി
മുത്തുപ്പൂക്കുടയും ചൂടി
ഒന്നാനാംകുന്നില്‍ ഏറി വരുന്നേ
ഓണപ്പൂതുംപി വരുന്നേ
ഓണക്കളി ആടിവരുന്നേ
പൊന്നോണം പൂത്തിരുവോണം
വരവായല്ലോ .....ഹോയ്
മലനാട്ടിന്‍ ഉത്സവ കാലം
വരവായല്ലോ (....)
അത്തപ്പൂക്കൂടനിറഞ്ഞേ
ആവണിയും വന്നു കഴിഞ്ഞേയ്
പാടത്തെ പൈങ്കിളിയാളെ
മാവേലിത്തമ്പ്രാന്‍ വരണേയ്
പൂവിളിയും താളവുമായി-
ട്ടെതിരെല്‍ക്കണ്ടേ
മലനാട്ടിന്‍ മാബലിമന്നനെ-
യെതിരേല്‍ക്കേണ്ടേ (....)
തുമ്പപ്പൂക്കുടങ്ങള്‍ ഏന്തി
പൂംപുലരി പെണ്ണ് വരുന്നേയ്
വര്‍ണപ്പൂക്കൂടയുമായി
പാടത്തെപൈങ്കിളി വന്നേയ്
പൂവിളി തന്‍ താളമുണര്‍ന്നേയ്
മണിവില്ലിന്‍ നാദമുയര്‍ന്നേയ്
നിറപറയും ദീപവുമായി-
ട്ടെതിരേല്‍ക്കണ്ടേ
മലനാട്ടിന്‍ മാബലിമന്നനെ-
യെതിരേല്‍ക്കേണ്ടേ (......)
മുത്തുപ്പൂക്കുടയും ചൂടി
ഒന്നാനാംകുന്നില്‍ ഏറി വരുന്നേ
ഓണപ്പൂതുംപി വരുന്നേ
ഓണക്കളി ആടിവരുന്നേ
പൊന്നോണം പൂത്തിരുവോണം
വരവായല്ലോ .....ഹോയ്
മലനാട്ടിന്‍ ഉത്സവ കാലം
വരവായല്ലോ (....)
അത്തപ്പൂക്കൂടനിറഞ്ഞേ
ആവണിയും വന്നു കഴിഞ്ഞേയ്
പാടത്തെ പൈങ്കിളിയാളെ
മാവേലിത്തമ്പ്രാന്‍ വരണേയ്
പൂവിളിയും താളവുമായി-
ട്ടെതിരെല്‍ക്കണ്ടേ
മലനാട്ടിന്‍ മാബലിമന്നനെ-
യെതിരേല്‍ക്കേണ്ടേ (....)
തുമ്പപ്പൂക്കുടങ്ങള്‍ ഏന്തി
പൂംപുലരി പെണ്ണ് വരുന്നേയ്
വര്‍ണപ്പൂക്കൂടയുമായി
പാടത്തെപൈങ്കിളി വന്നേയ്
പൂവിളി തന്‍ താളമുണര്‍ന്നേയ്
മണിവില്ലിന്‍ നാദമുയര്‍ന്നേയ്
നിറപറയും ദീപവുമായി-
ട്ടെതിരേല്‍ക്കണ്ടേ
മലനാട്ടിന്‍ മാബലിമന്നനെ-
യെതിരേല്‍ക്കേണ്ടേ (......)
Subscribe to:
Posts (Atom)