ഉത്രാടപ്പുലരി പെണ്‍കൊടി
മുത്തുപ്പൂക്കുടയും ചൂടി
ഒന്നാനാംകുന്നില്‍ ഏറി വരുന്നേ
ഓണപ്പൂതുംപി വരുന്നേ
ഓണക്കളി ആടിവരുന്നേ
പൊന്നോണം പൂത്തിരുവോണം
വരവായല്ലോ .....ഹോയ്
മലനാട്ടിന്‍ ഉത്സവ കാലം
വരവായല്ലോ (....)
അത്തപ്പൂക്കൂടനിറഞ്ഞേ
ആവണിയും വന്നു കഴിഞ്ഞേയ്
പാടത്തെ പൈങ്കിളിയാളെ
മാവേലിത്തമ്പ്രാന്‍ വരണേയ്
പൂവിളിയും താളവുമായി-
ട്ടെതിരെല്‍ക്കണ്ടേ
മലനാട്ടിന്‍ മാബലിമന്നനെ-
യെതിരേല്‍ക്കേണ്ടേ (....)
തുമ്പപ്പൂക്കുടങ്ങള്‍ ഏന്തി
പൂംപുലരി പെണ്ണ് വരുന്നേയ്
വര്‍ണപ്പൂക്കൂടയുമായി
പാടത്തെപൈങ്കിളി വന്നേയ്
പൂവിളി തന്‍ താളമുണര്‍ന്നേയ്
മണിവില്ലിന്‍ നാദമുയര്‍ന്നേയ്
നിറപറയും ദീപവുമായി-
ട്ടെതിരേല്‍ക്കണ്ടേ
മലനാട്ടിന്‍ മാബലിമന്നനെ-
യെതിരേല്‍ക്കേണ്ടേ (......)
Subscribe to:
Post Comments (Atom)
വളരെ നന്നായിരിക്കുന്നു ഓണക്കവിത.
ReplyDelete