Boxbe

Saturday, April 3, 2010

മീന്‍പിടുത്തം

മീന്‍പിടുത്തം
എനിക്കും മീന്‍പിടിക്കണം
കലക്കല്‍ വെള്ളമെങ്ങടോ?
കലക്കല്‍വെള്ളമില്ലെങ്കില്‍
കലക്കാം മീന്‍പിടിച്ചിടാം!!!

എനിക്കും കവിയാകേണം
സിദ്ധി നാസ്തിയതെന്കിലും
"അത്യന്താധുനികം കാവ്യം"
ലേബലൊട്ടിച്ചുതട്ടിടാം

അമേദ്യം,ഭ്രൂണ,ഗര്‍ഭത്തിന്‍
പാത്രം,മൂത്രമൊരാര്‍ത്തവം
സംഗം,ഭോഗ,മധോഭാഗം
നൈരാശ്യം,പ്രതിഷേധവും

വന്നിടൂ,ചുട്ടിടൂ,ചൂഴ്ന്നു
വിണ്ടുകീറിക്കുടിച്ചിടൂ
മാന്തിടൂ,മാറുകീറീടൂ
വാക്കുകള്‍ വെച്ചു കാച്ചിടാം

കേള്‍പ്പോര്‍ക്കു തെല്ലുമേയര്‍ത്ഥം
കിട്ടാതെ വട്ടടിചിടും
എങ്കിലും ചൊല്ലിടും "ഹായ് ഹായ്
സൃഷ്ടിയെത്ര മനോഹരം "

അതിനാല്‍ കാവ്യമാംപൊയ്ക
നന്നായൊന്നു കലക്കിടാം
കലക്കവെള്ളമായാലോ
മീന്‍പിടുത്തം സുഖപ്രദം.

No comments:

Post a Comment