ആസ്വാദനം
കൊച്ചുവര്‍ക്കി നല്ലയൊരു കഥാസ്വാദകനാണു്.പണി കഴിഞ്ഞു് അല്പം മരനീരുംമോന്തി
വീട്ടിലെത്തി.കഥ വായന തുടങ്ങി.കഥാപാത്രം തന്നെയാണു കഥ പറയുന്നതു്.
കൊച്ചുവര്‍ക്കിയും കഥാപാത്രത്തോടൊത്തു യാത്ര തുടര്‍ന്നു.ബാല്യകാലവിവരണത്തില്‍ കൊച്ചുവര്‍ക്കി
നായകന്റെ ബാല്യകാലസഖാവായിക്കുത്തിമറിഞ്ഞു.അയാളുടെ യൌവനസന്തോഷങ്ങളില്‍ കൊച്ചു വര്‍ക്കിയും സന്തോഷിച്ചു.അയാളുടെ വിശ്വസ്തതയില്ലാത്തഭാര്യയോടു കൊച്ചുവര്‍ക്കിക്കു ചില്ലറ ദേഷ്യമല്ല തോന്നിയതു്. കടംകൊണ്ടു നട്ടം തിരിഞ്ഞപ്പോള്‍ കൊച്ചുവര്‍ക്കിയും കൂടെ തിരിഞ്ഞു. അവസാനം നായകന്‍ ഒരു മുഴം കയറില്‍ മരക്കൊമ്പില്‍ ജീവനൊടുക്കിയപ്പോള്‍ കൊച്ചുവര്‍ക്കി ശരിക്കും കരഞ്ഞുപോയി..
പെട്ടെന്നാണു കൊച്ചുവര്‍ക്കിയ്ക്കു ബുദ്ധി വന്നതു്.ഇവന്‍ പറ്റിച്ചിരിക്കുന്നു.കൊച്ചുവര്‍ക്കി ദേഷ്യത്തില്‍ അലറി.....”ഫാ...കഴുവേര്‍ടാമോനേ..പറ്റിക്കുന്നോ.. നീ തൂങ്ങിച്ചത്തെങ്കില്‍ ആരാടാ കഥ എഴുതിയതു്.. നിന്റെ പ്രേതമോ...ശവം..”
കൊച്ചുവര്‍ക്കി പുസ്തകം എടുത്തു ദൂരേയ്ക്കു ഒരേറു കൊടുത്തു......
Tuesday, April 6, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment