Boxbe

Thursday, April 1, 2010

കാട്ടുതൃത്താവ്

തൂമഞ്ഞള്‍ക്കുറിതൊട്ടമുക്കൂറ്റിപ്പൂവാകാന്‍
കാട്ടുതൃത്താവിന്നു മോഹമായി
തിരുവോണനാളിലെ പൂക്കളത്തില്‍
മഞ്ഞമലരായി നില്‍ക്കുവാന്‍ മോഹമായി

തിരുവാതിര നോമ്പ് നോറ്റു പെണ്ണ്
തിരുനക്കര പോയ്‌ തപസ്സിരുന്നൂ
തിരുനാമകീര്‍ത്തനം പാടിയാപെണ്‍കൊടി
ശിവരാത്രി നാളുംതപസ്സു ചെയ്തു

നിറമാണ് കാര്യമെന്നോര്‍ത്തു പെണ്ണാള്‍ തന്റെ
നിറവാര്‍ന്ന പരിശുദ്ധി വിസ്മരിച്ചു
നിറമാര്‍ന്ന പൂക്കള്‍ പുറത്തുനില്‍ക്കെ ദേവന്‍
തുളസിക്കതിര്‍ മാല ചൂടിനിന്നൂ

No comments:

Post a Comment