കാറ്റത്തു വാനില്‍ പറക്കുന്നോരപ്പൂപ്പന്‍-
താടിയാണല്ലോ മനുഷ്യജന്മം
ഒരു തണലില്ല ഒരു താങ്ങുമില്ല
എവിടെയോ പോകുന്നൂ,പൊങ്ങുന്നൂ,താഴുന്നൂ
ഒടുവില്‍ വീണടിയുന്നൂ പൂഴിമണ്ണില്‍
മുറിവേറ്റു ജീവിതഭാരമേറി
വിവശരായലയുന്ന നാളിലന്നും
ഇടറുന്ന കാലുമായ് നീങ്ങിയാലും
വിധിയെന്ന് വിധി ചൊല്ലി ആശ്വസിക്കും
ഒരു ശാന്തിഗേഹം പടുത്തുയര്ത്താം
ഒരു ഹിമബിന്ദുവായ് ആശ്വസിക്കാം
അവസാനനാളിലീമോഹമെല്ലാം
ഒരു പാഴ്ക്കിനാവായി മാറുവോളം
Wednesday, March 31, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment