വിഷുക്കണി
വിഷുവിതു വരവായീ,വന്നു വൈശാഖമാസം
തരുനിര ചിരിതൂകീ,കൊന്നയും മഞ്ഞചുറ്റീ
വയലു വിളിയുണര്‍ത്തീ,വന്നിടുത്സാഹമായീ
വരു,വരു,വിളിയായീ,കര്‍ഷകര്‍ കൂട്ടമായീ
അരിയൊരുദിനമായീ,നാടിനാഘോഷമായീ
കിളികുലമൊരുപോലേ പാടിയാമോദമായീ
ചെറിയൊരുരുളിതന്നില്‍ പൂക്കണിക്കുള്ളതെ ല്ലാം
വിരവിലതുനിരത്തീ കണ്ണനാമുണ്ണിയൊപ്പം
പുലരിവിടരുമപ്പോളമ്മ കാണിച്ചതെല്ലാം
കണിമലരൊളി തൂകീ,കണ്ണിനാനന്ദമായീ
കരമതില്‍ വരമായ്പൊന്‍നാണയം തന്നിതച്ഛന്‍
വരുമൊരു മുഴുവര്‍ഷം ഭാഗ്യവര്‍ഷം നമുക്കും
സകലതുമിതുപോലേ ധന്യമായ് തീര്‍ന്നിടാനായ്
കരുണയൊടഖിലേശന്‍ നല്‍വരംതന്നിടട്ടേ.
തരുനിര ചിരിതൂകീ,കൊന്നയും മഞ്ഞചുറ്റീ
വയലു വിളിയുണര്‍ത്തീ,വന്നിടുത്സാഹമായീ
വരു,വരു,വിളിയായീ,കര്‍ഷകര്‍ കൂട്ടമായീ
അരിയൊരുദിനമായീ,നാടിനാഘോഷമായീ
കിളികുലമൊരുപോലേ പാടിയാമോദമായീ
ചെറിയൊരുരുളിതന്നില്‍ പൂക്കണിക്കുള്ളതെ ല്ലാം
വിരവിലതുനിരത്തീ കണ്ണനാമുണ്ണിയൊപ്പം
പുലരിവിടരുമപ്പോളമ്മ കാണിച്ചതെല്ലാം
കണിമലരൊളി തൂകീ,കണ്ണിനാനന്ദമായീ
കരമതില്‍ വരമായ്പൊന്‍നാണയം തന്നിതച്ഛന്‍
വരുമൊരു മുഴുവര്‍ഷം ഭാഗ്യവര്‍ഷം നമുക്കും
സകലതുമിതുപോലേ ധന്യമായ് തീര്‍ന്നിടാനായ്
കരുണയൊടഖിലേശന്‍ നല്‍വരംതന്നിടട്ടേ.
No comments:
Post a Comment