അരുണാധരീ ദേവി വരവര്‍ണ്ണിനീ
വരവീണയേന്തുന്ന വരദായിനീ
ഉണരുന്ന സ്വരരാഗസുധതന്നിലേ
ഹംസധ്വനിയായിയുയരട്ടേ തവമാധുരി
ദിവ്യസംഗീതത്തിനാധാരമായ് കാവ്യ-
ചൈതന്യദീപ്തിയായ് നീയിരിപ്പൂ
വിശ്വവിപഞ്ചികതന്നില്‍ നീ രാഗമാം
സര്‍ഗ്ഗസംഗീതസ്വരൂപമല്ലോ
എത്രയോരാഗങ്ങള്‍ നിന്‍വിരല്‍ തട്ടിയാല്‍
ചിത്രവിപഞ്ചിയില്‍ നിന്നുണരും
ഓംകാരനാദസ്വരൂപമേ സംഗീത-
രാഗതരംഗമായ് നീയുണരൂ
Subscribe to:
Post Comments (Atom)
Sir, I liked all your Devotional songs !
ReplyDelete