എന്റെ മലയാളനാട്
കലയുടെ നാടാം മലയാളം
കളഗീതിയുയര്‍ത്തും മലയാളം
കഥകളിതന്നുടെ കേളിയിലുണരും
കടലല തഴുകും മലയാളം
ആവണിമാസപ്പുലരിയിലോണ-
പ്പാട്ടുകള്‍ ഉയരും മലയാളം
അണിയണിയായ് പടയണിയും തെയ്യവും
ആര്‍ത്തുവിളിക്കും മലയാളം
തിരുവാതിരയും വഞ്ചിപ്പാട്ടും
തിരകള്‍ ഉയര്‍ത്തിയ മലയാളം
പച്ചപ്പുല്ലണിമേട്ടില്‍ മയിലുകള്‍
നൃത്തം വെയ്ക്കുംമലയാളം
തുഞ്ചന്‍ പാടിയ മലയാളം
കവി കുഞ്ചന്‍ തുള്ളിയ മലയാളം
ആശാന്‍ ഉള്ളൂര്‍ വള്ളത്തോളും
കവിത വിടര്‍ത്തിയ മലയാളം
പേരാറും പെരിയാറും മലനിര
തഴുകി വളര്‍ത്തിയ മലയാളം
അദ്വൈതാമൃതമാധുരി മന്ത്ര -
ധ്വനികള്‍ ഉയര്‍ത്തിയ മലയാളം
മഹിതമനോമയി മലയാളം
പ്രകൃതിമനോഹരി മലയാളം
മഹിതമനോമയി പ്രകൃതിമനോഹരി
മധുരിതമോഹിനി മലയാളം
****************
Subscribe to:
Post Comments (Atom)
No comments:
Post a Comment