ഖരഹരപ്രിയ രാഗ മാധുരിയില്‍ ഞാന്‍
ശിവനാമമുരുവിട്ടു പാടിടുമ്പോള്‍
ശിവനേ ശ്രീഹരനേ നിന്‍ ശ്രീപാദപൂജയില്‍
അടിയനു ജന്മസാഫല്യം,നരജന്മപുണ്യ സാഫല്യം
എത്രയോ കാലം വലം വെച്ചു നിന്നെ ഞാന്‍
വൃത്രാരി പൂജിത പൂജ ചെയ് വൂ
ഹേ ത്രിപുരാന്തക,ശങ്കരാ,ശ്രീഭവ
തത്ര ഭവാനെന്നെ കാത്തിടേണം
ഭക്തനാമെന്നെ നീ കാത്തിടേണം
ജന്മജന്മാന്തര പാപഫലങ്ങളാല്‍
ജന്മങളാലേ വലഞ്ഞിടുമ്പോള്‍
ഭക്തപ്രിയാ നിന്റെ തൃക്കണ്‍ തുറക്കേണം
ജന്മാന്തരം മോക്ഷം നല്കിടേണം
എന്റെ ജന്മാന്തരം മോക്ഷം നല്കിടേണം
Subscribe to:
Post Comments (Atom)
No comments:
Post a Comment