പ്രളയപയോധിയില്‍ ഇലയില്‍ ഉറങ്ങിയ
യദുകുലബാലാ കണ്ണാ
കരളിലെ ദുഃഖത്തിരയിലുറങ്ങാന്‍
വരുകില്ലേ കണ്ണാ നീ
വരുകില്ലേ കണ്ണാ (...)
ഹൃദയമൊരാലിലയായ്ഞാന്‍ മാറ്റാം
കരിമുകില്‍വര്ണ്ണാ...കണ്ണാ..
ഒരുപിടി മലരാല്‍ പൂജനടത്താം
വരുകില്ലേ കണ്ണാ.. നീ വരുകില്ലേ കണ്ണാ.... (.....)
കാറൊളിവര്ണ്ണാ നിന്‍ ചുണ്ടിലേ
മണിമുരളികയായ് ഞാന്‍ മാറാം
മുരളീനാദമുയര്ത്താനെന്നില്‍
നിറയില്ലേ കണ്ണാ നീ
നിറയില്ലേ കണ്ണാ (....)
Subscribe to:
Post Comments (Atom)
No comments:
Post a Comment