മഞ്ഞക്കിളി പാടുന്നേ ...
കൊന്നക്കണിയുയരുന്നേ..
മലനാട്ടില്‍ വിരുന്നുവന്നൂ കാലം,ഉത്സവകാലം.
മലനാട്ടില്‍ വിരുന്നു വന്നൂ കാലം,ഉത്സവകാലം (മഞ്ഞക്കിളി---)
വിത്തും കൈക്കോട്ടും പാടി
പക്ഷി പറക്കുന്നേ..
വൈശാഖപ്പക്ഷി പറക്കുന്നേ.
കണികാണാന്‍ ഉണര്‍ന്നുവന്നൂ മലനാടു്
നമ്മുടേ.. മലനാടു്..
കണികാണാന്‍ ഉണര്‍ന്നുവന്നൂ മലനാടു്
നമ്മുടേ.. മലനാടു്.
കൈനീട്ടം താ,കൈനീട്ടം താ..
വയലു വിളിക്കുന്നേ ...ഹോ..ഹോയ്..
വയലു വിളിക്കുന്നേ ..
കൈനീട്ടം താ,കൈനീട്ടം താ..
വയലു വിളിക്കുന്നേ ...ഹോ..ഹോയ്..
വയലു വിളിക്കുന്നേ... (മഞ്ഞക്കിളി..)
കൈക്കോട്ടെവിടെടീ ചിരുതപ്പെണ്ണേ
തിം തിമി താരാ..തിമിതിമിതാരാ
തിമിതിമിതിമി തിംതിമിതാരാ
തിം തിമി താരാ..തിമിതിമിതാരാ
തിമിതിമിതിമി തിംതിമിതാരാ
കൈക്കോട്ടെവിടെടീ ചിരുതപ്പെണ്ണേ..
വിത്തെടുക്കടീ ചീതപ്പെണ്ണേ..
കൈക്കോട്ടെവിടെടീ ചിരുതപ്പെണ്ണേ..
വിത്തെടുക്കടീ ചീതപ്പെണ്ണേ..
നമ്മള്‍ വിതയ്ക്കും കൊയ്യും വയലില്‍
ഐശ്വര്യത്തിന്‍ നെന്മണികള്‍ ....
ഐശ്വര്യത്തിന്‍ നെന്മണികള്‍ ..
അദ്ധ്വാനത്തിന്‍ പൊന്മണികള്‍ ...
അദ്ധ്വാനത്തിന്‍ പൊന്മണികള്‍ ...
അദ്ധ്വാനത്തിന്‍ പൊന്മണികള്‍ ... (മഞ്ഞക്കിളി..)
Subscribe to:
Post Comments (Atom)
No comments:
Post a Comment