സാഗരസംഗീതമേ സ്വരസാഗരസംഗീതമേ
കദനം പേറും കരയുടെ കരളിനു-
കുളിരായൊഴുകും സ്വരലയമേ
നിന്‍ കരപല്ലവലാളനമേറ്റീ-
തീരം ശാന്തമുറന്ങുമ്പോള്‍
ഒരു കുളിരലയായ് ഒരു സുഖലയമായ്
വരൂ നീ കരളില്‍ മധുപകരൂ..
വിശാലസാഗരതീരം തേടി
വിഷാദസന്ധ്യകള്‍ അലയുമ്പോള്‍
ഉള്ളില്‍ അപസ്വരമായുയരുന്നൂ
വിരഹിണി തന്നുടെ തേങ്ങലുകള്‍
ഒരു കുളിരലയായ് ഒരു സുഖലയമായ്
വരൂ നീ കരളില്‍ മധുപകരൂ..
ഒരു മണിവീണാതന്ത്രിമുറുക്കി
ഒരു കിളി എങ്ങോ പാടുന്നൂ
ആ മണിവീണയില്‍ വീണുമയങ്ങീ
വിരഹിണി തന്നുടെ ദുഃഖങ്ങള്‍
ഒരു കുളിരലയായ് ഒരു സുഖലയമായ്
വരൂ നീ കരളില്‍ മധുപകരൂ..
Thursday, April 1, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment