Boxbe

Friday, April 2, 2010

വന്ദേമാതരം

പാടുക നാം ഈ പാവനഭൂവില്‍
ധീരോജ്ജ്വലമാം ഗീതം
തിലകന്‍ ‍,ഗോഖലെ,ബാപ്പുജി,നെഹ്‌റു
തിലകം ചാര്‍ത്തിയ ഗീതം നമ്മുടെ
സ്വതന്ത്രഭാരതസംഗീതം
വന്ദേമാതരം,വന്ദേമാതരം ,വന്ദേമാതരം

അടിമത്തത്തിന്‍ ചങ്ങല പൊട്ടി -
ച്ചെറിഞ്ഞ ധീരതയോടെ
അടിച്ച്ച്ചുടക്കും ജാതിമതാന്ധര്‍
പടുത്തുയര്‍ത്തിയ കോട്ടകള്‍ ,എന്നി-
ട്ടൊന്നിച്ചൊന്നായ് പാടും നമ്മുടെ
സ്വതന്ത്രഭാരതസംഗീതം
വന്ദേമാതരം,വന്ദേമാതരം ,വന്ദേമാതരം

അമ്മേ ഭാരതമാതാവേ നീ
അനുഗ്രഹങ്ങള്‍ ചൊരിയുമ്പോള്‍
ഞങ്ങളിലില്ലാ ഹിന്ദു,ക്രൈസ്തവ -
മുസ്ലീം ഭേദവിചാരം
ഞങ്ങള്‍ ഭാരതമക്കള്‍
ഞങ്ങള്‍ക്കൊന്നേ ജീവനമന്ത്രം
ഒന്നിച്ചൊന്നായ് പാടും നമ്മുടെ
സ്വതന്ത്രഭാരതസംഗീതം
വന്ദേമാതരം,വന്ദേമാതരം ,വന്ദേമാതരം

No comments:

Post a Comment