Boxbe

Sunday, April 4, 2010

“അത്യന്താധുനികം” കവിത

വൃത്തവും താളവും വേണ്ടാ
എന്തോയേതോ കുറിച്ചിടാം
"കവിത"പേരു നല്‍കീടാം
കുവിത തന്നെയീ വിത.

ഇല്ലത്തകായില്‍ മരുവുന്ന സതീമണിക്കു
വല്ലാത്ത വേഷമതു കെട്ടിവിടുന്നതോര്ത്താല്‍
തെല്ലല്ല ദുഃഖമലതല്ലുവതെന്‍ മനസ്സില്‍
മല്ലാക്ഷിയാം കവിത തന്‍ഗതിയും സമംതാന്‍

ശ്ലോകം പോയൊരു പോക്കുകണ്ടു കരയും കൂട്ടര്‍ക്കു ഹാ ചൊല്ലിടാം
ഭേദം കാണുക ഗദ്യപദ്യകവിതാ,ഹാ യെന്തു മൌഢ്യം സഖേ?
ഭേകം തന്നുടെ രോദനോദിത സുഖം ശ്ലോകം നമുക്കേകിടും
ശോകംവിട്ടു വിഴുങ്ങുകീ കവിതയീ "കാമ്പസ്സു" കാംപോസു പോല്‍

നന്നായിയെന്നു പലവട്ടമുരച്ചിടെണ്ടാ
നന്നാകുമോ കവിതവൃത്തവിഹീനമായാല്‍
ചൊന്നാലുമിക്കവിത"നൂതന"മൊന്നുകേട്ടാല്‍
കന്നാലിപോലുമുടനേയവിടം ത്യജിക്കും.

വൃത്തത്തില്‍ വേണ്ടെന്നൊരു തീരുമാനം
വൃത്തത്തിലാക്കും കവിതാഗുണത്തെ
ചിത്തത്തിലേതും ചിതമല്ല "താള-
വൃത്തി"യ്ക്കു മാത്രം ഗതിയേകുമെങ്കില്‍

No comments:

Post a Comment