Boxbe

Friday, April 2, 2010

ഗീതമേ സംഗീതമേ..

ഗീതമേ സംഗീതമേ..
വര്‍ണ്ണച്ചിറകു വിടര്‍ത്തൂ ..മനസ്സില്‍
മധുരിമ നീ പകരൂ
നിന്‍തിരുനടയില്‍ ധ്യാനമിരിക്കും
ഞാനൊരു തിരിനാളം..ഉരുകും
ചെറുനെയ്‌ത്തിരിനാളം (ഗീതമേ സംഗീതമേ..)

ശ്രുതിയും താളവുമില്ലാ..
മണിമുരളീരവമില്ലാ.....
വേദന മാത്രം കരളില്‍ നിറയും
ഞാനൊരു തിരിനാളം..ഉരുകും
ചെറുനെയ്‌ത്തിരിനാളം (ഗീതമേ സംഗീതമേ..)

രാഗലാപനപാടവമില്ലാ.........
രാഗവിപന്ചികയില്ലാ ......
വിരിയും മനസ്സിലെ അഭിലാഷങ്ങള്‍
ഉരുകും തിരിനാളം..ഞാനൊരു
ചെറുനെയ്‌ത്തിരിനാളം (ഗീതമേ സംഗീതമേ..)

No comments:

Post a Comment