സ്വരരാഗകല്ലോലിനി രഞ്ജിനി
പ്രിയരാഗമന്ദാകിനി
പ്രകൃതിയും പ്രണവവും പ്രമദമായൊഴുകുന്ന
ലയരാഗശിവരഞ്ജിനി
പ്രിയരാഗമാലിക നീയണിയും
കാവ്യഭരിതമീജീവിതം ധന്യം
സുലളിതപദവിന്യാസം
രാഗഭരിതമീജീവിതം ധന്യം
നൂപുരധ്വനികളില്‍ മന്ദ്രനിനാദം
പുളകത്തിന്‍ പൂത്തിരിനാളം
എന്നില്‍ നിറയും മോഹനരാഗം
ഗൌരിമനോഹരി തന്‍ വരവീണയില്‍
ഉണരും ഹരികാംബോജി
വനികകള്‍ പൂക്കും വസന്തകാലം
മനസ്സിലുണര്‍ന്നൂ ഹിന്ദോളം
ഭൈരവിതന്‍ ഭാവയാമം
രാഗഭരിതം ചക്രവാകം
ഹംസധ്വനി കേട്ടുണരും മലരുകള്‍
ശിരസ്സില്‍ ചൂടും കനകാംഗി
Subscribe to:
Post Comments (Atom)
No comments:
Post a Comment