Boxbe

Tuesday, April 6, 2010

ഭാരതഭൂമി

ഹിമാവാനു സാഗരം കൈനീട്ടി നല്‍കിയ
വരദാനമല്ലൊ ഈ പുണ്യഭൂമി
അനഘമാം മൂല്യങ്ങള്‍ ഒരു നൂറുമേനിയായി
വിളയിച്ച ഭാരതപുണ്യഭൂമി

അദ്ധ്യാത്മചൈതന്യദീപ്തിയീലോകത്തി -
ലാദ്യം ചൊരിഞ്ഞതീ പുണ്യഭൂമി
ഭാരതദര്‍ശനം പാവനം ഭാസുരം
പാരിന്നു നല്‍കിയീ പുണ്യഭൂമി

അദ്വൈതസിദ്ധാന്തധാരയീലോകത്തി -
ലാദ്യം ഒഴുക്കി ഈ പുണ്യഭൂമി
ശക്തിയഹിംസയാണെന്നുള്ളോരുണ്മയെ
ഊട്ടിയുറപ്പിച്ച പുണ്യഭൂമി

നാനാതരത്തില്‍ നിന്നേകത്വദര്‍ശനം
സാധിതമാക്കിയ പുണ്യഭൂമി
ഭാരതം പാരിന്റെ സിന്ദൂരചിത്രകം
ഭാഗ്യവിധാത്രിയെന്‍ മാതൃഭൂമി.

1 comment:

  1. വന്ദേമാതരം , താങ്കളെ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ
    എന്ന്,
    ജീ ആര്‍ കവിയൂര്‍ എപ്പോള്‍ മുംബൈയില്‍ നിന്നും

    ReplyDelete