അമ്പാടിക്കണ്ണന്‍
മണിമുകിലൊളിചിന്നുന്നോരമ്പാടിക്കണ്ണന്റെ
മതിമോഹനമണിരൂപം കണികാണേണം
മഞ്ഞപ്പട്ടാടയുടുത്തോരാശ്രീരൂപം
മനതാരില്‍ എപ്പോഴുംകളിയാടേണം,എന്റെ
മനതാരില്‍ എപ്പോഴുംകളിയാടേണം
പീലിത്തിരുമുടി ചേലിലിളക്കിയും
കോലക്കുഴല്‍ മെല്ലെയൂതിനിന്നും
കാലികള്‍ മേയുന്ന കാനനത്തില്‍ നിന്റെ
ലീലകള്‍ മുന്നില്‍ തെളിഞ്ഞീടണം,നിന്റെ
ലീലകള്‍ മുന്നില്‍ തെളിഞ്ഞീടണം.
കൈയ്യില്‍ തരിവള,കാലില്‍ ചിലങ്ക ,പൊന്‍ -
അരയില്‍ അരഞ്ഞാണഭംഗി ചാര്‍ത്തി
പുഞ്ചിരിതൂകി നീ അമ്മയോടോരോന്നായ്
കൊഞ്ചുന്ന രൂപം തെളിഞ്ഞീടണം,നിന്റെ
കൊഞ്ചുന്ന രൂപം തെളിഞ്ഞീടണം
Monday, April 5, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment