ഭോഗീന്ദ്രഭൂഷണ ശ്രീ പരമേശ്വരാ
ഭോലാധിനാഥാ മമ പ്രണാമം
സര്‍വ്വാധിനായകാ സര്‍വ്വസംരക്ഷകാ
നിന്‍ പാദസേവനം ജന്മപുണ്യം
നിന്‍ പദപൂജനം ആത്മപുണ്യം
നിത്യവും നിന്നെ ഭജിക്കുന്ന മര്‍ത്ത്യന്നു
സിദ്ധിയും മുക്തിയും നല്കുവോനെ
സംഹാരമൂര്‍ത്തേ നമിക്കുന്നു നിന്നെ ഞാന്‍
ഇന്ദ്രാദിപൂജിതാ ഇന്ദുചൂഡാ
ചന്ദ്രാധിനായകാ പാഹിപാഹി
ആയിരം ആയിരം നാമക്ഷരങ്ങളാല്‍
ആശ്രിതവത്സലാ പൂജ ചെയ്യാം
ആനന്ദരൂപിയായെന്നും വിളങ്ങുന്ന
ആതങ്കനാശനാ പാഹിപാഹി
നാഗേന്ദ്ര ഭൂഷണ പാഹി പാഹി
Friday, April 9, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment