Boxbe

Friday, April 2, 2010

അഖണ്ഡമാണീ രാജ്യം

ഒരു രാഗത്തില്‍ ഒരു ഭാവത്തില്‍
ഒരേ സ്വരത്തില്‍ പാടുക നമ്മള്‍
ഒരേ സ്വരത്തില്‍ പാടുക നമ്മള്‍
"ഒരെയോരിന്ത്യ ഒരൊറ്റ ജനത
അഖണ്ഡമാണീ രാജ്യം" (ഒരു രാഗത്തില്‍ ...... ‍)

ഉത്തുംഗം ഹിമശൈലമുതിര്‍ത്തൊരു
പല്ലവി പാടുക നമ്മള്‍
ഉത്തുംഗം ഹിമശൈലമുതിര്‍ത്തൊരു
പല്ലവി പാടുക നമ്മള്‍
അനുപല്ലവിയായി സാഗര വീചികള്‍
പാടിയ മന്ത്രം മംഗളമന്ത്രം
" ഒരെയോരിന്ത്യ ഒരൊറ്റ ജനത
അഖണ്ഡമാണീ രാജ്യം" (ഒരു രാഗത്തില്‍ ...... ‍)

ജാതിമതാന്ധതയീമണ്ണില്‍
ചുടുചോരയുതിര്‍ക്കാന്‍ ഉഴറുമ്പോള്‍
ജാതിമതാന്ധതയീമണ്ണില്‍
ചുടുചോരയുതിര്‍ക്കാന്‍ ഉഴറുമ്പോള്‍
ഭാരതമക്കള്‍ നമ്മളുറക്കെ
പാടുക മന്ത്രം മംഗളമന്ത്രം
"ഒരെയോരിന്ത്യ ഒരൊറ്റ ജനത
അഖണ്ഡമാണീ രാജ്യം" (ഒരു രാഗത്തില്‍ ...... ‍)

മതങ്ങള്‍ ഭാഷകള്‍ ആചാരങ്ങള്‍
വിഭിന്ന രീതികള്‍ എന്നാലും
ഒരു പൂവാടിയില്‍ വിരിഞ്ഞു നില്‍ക്കും
സുഗന്ധ മലരുകള്‍ അല്ലോ നാം (ഒരു രാഗത്തില്‍ ...... ‍)

No comments:

Post a Comment