പ്രണവസംഗീതം.
സപ്തസ്വരസുധാവാഹിനി തഴുകും
പ്രപഞ്ചഹൃദയവിപഞ്ചികയില്‍
ശ്രുതികളുയര്‍ന്നു,ധ്വനികള്‍ ഉയര്‍ന്നു
പ്രണവമന്ത്രധ്വനിയില്‍ വസന്ത-
സ്വരരാഗമാധുരി നിറഞ്ഞു
സ്മൃതിതന്‍താളലയങ്ങളില്‍ അമൃതം
മധുരം പകരുംനേരം
പ്രകൃതീ ദേവി ,മനോഹരി നിന്‍ധൃത -
ചടുലനടനമേളം,നൂപുരമണിനാദം
സൃഷ്ടി ,സ്ഥിതി,ലയ,താള,മേള രവ-
സര്‍ഗ്ഗപ്രകൃതപ്രഭവഭാവരസ -
മധുരോന്മാദം നിറയും തുടികളില്‍
ധിമിധിമി ധീംതിമി താളംഉയരുന്നൂ.
പ്രപഞ്ചം ഉണരുന്നൂ,പ്രണവ ശംഖൊലി ഉണരുന്നൂ
ശ്രുതിയായ്,ലയമായ്,ദ്രുതതുടിതാളം
പ്രപഞ്ചവീണയില്‍ നിറയുന്നൂ
മദഭരനടനം തുടരുന്നൂ
പ്രണവസംഗീതമുയരുന്നൂ
Friday, April 2, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment