രാഗമാലിക
നാരദമുനിയുടെ മഹതിയില്‍
മധുരിതരാഗനിനാദമുയര്‍ന്നു
അതിലൊരു രാഗം അനുപമരാഗം
അമൃതവര്‍ഷിണിരാഗം
തന്ത്രിയില്‍ നാദബ്രഹ്മമുയര്‍ന്നു
അണ്ഡകടാഹമുണര്‍ന്നു
വീണയില്‍ വാണീദേവിയുണര്‍ത്തി
ഹംസധ്വനി രാഗം
വലരിപുതന്നുടെ സഭയില്‍ വലജകള്‍
നടനം ചെയ്യും യാമം
നൂപുരമണികള്‍ ഉയര്‍ത്തും നാദം
രാഗം മോഹനരാഗം
Subscribe to:
Post Comments (Atom)
No comments:
Post a Comment